സുനിതയെയും വില്‍മോറിനെയും തിരികെ കൊണ്ടു വരാന്‍ സ്വകാര്യ ബഹിരാകാശ വാഹനമായ സ്പേസ് എക്സിന്‍റെ സഹായം തേടാനുള്ള ആലോചനയിലാണ് നാസ. എന്നാല്‍ സ്പേസ് എക്സ് വാഹനത്തില്‍ നാസയുടെ ബോയിങ് വാഹനത്തിന്‍റെ സ്പേസ് സ്യൂട്ടോ ബോയിംഗ് വാഹനത്തില്‍ സ്പേസ് എക്സിന്‍റെ സ്പേസ് സ്യൂട്ടോ പൊരുത്തപ്പെടില്ല. ഇപ്പോള്‍ അവരുള്ള സ്ററാര്‍ലൈനര്‍ അണ്‍ഡോക്ക് ചെയ്യുകയും ഡ്രാഗണ്‍ മാത്രം ലഭ്യമാവുകയും ചെയ്താല്‍, അവര്‍ക്ക് ഡ്രാഗണില്‍ മതിയായ സൗകര്യങ്ങളില്ലാതെ മടങ്ങേണ്ടി വന്നേക്കും.
ഇത് അധിക അപകടങ്ങള്‍ക്ക് കാരണമായേക്കാം. എന്നിരുന്നാലും, 2025 ഫെബ്രുവരിയില്‍ ബഹിരാകാശയാത്രികര്‍ തിരിച്ചെത്തിയാല്‍, അവര്‍ക്ക് അനുയോജ്യമായ ബഹിരാകാശ വസ്ത്രങ്ങള്‍ അയയ്ക്കാന്‍ നാസയ്ക്ക് മതിയായ സമയം ലഭിക്കും. ഇതിനായി ഓഗസ്ററ് അവസാന വാരത്തോടെ ഒരു തീരുമാനമെടുക്കേണ്ട ഘട്ടത്തിലേക്ക് അടുക്കുകയാണ് നാസ.
എട്ടു ദിവസത്തെ ദൗത്യം അനിശ്ചിതമായി വൈകുമ്പോള്‍, ബഹിരാകാശയാത്രികരുടെ ക്ഷേമം നാസ ശ്രദ്ധിക്കുന്നുണ്ട്. അവരുടെ നിലനില്‍പ്പിന് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് പ്രധാന വസ്തുക്കളുമായി ഒരു വിതരണ വാഹനം അവര്‍ അയച്ചു.

Comments: